---
title: "പതിനേഴുകാരിയെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി"
english_title: "Seventeen-year-old girl found dead after being burned"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/314090/Seventeen-year-old girl found dead after being burned"
published_at: "2025-09-11T05:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68c20ff60534e_1000326164.png"
keywords: []
---

# പതിനേഴുകാരിയെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** പാലക്കാട്‌: പാലക്കാട് 17 കാരിയെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് കൊല്ലങ്കോട് പ്ലസ്‌ടു വിദ്യാർത്ഥിയെയാണ് തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

പാലക്കാട്‌: പാലക്കാട് 17 കാരിയെ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് കൊല്ലങ്കോട് പ്ലസ്‌ടു വിദ്യാർത്ഥിയെയാണ് തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊല്ലങ്കോട് മുതലമട പരേതനായ കലാധരന്റെ മകൾ ഗോപികയാണ് മരിച്ചത്. വീട്ടിൽ നിന്നും 500 മീറ്റർ അകലെ കള്ളിയംപാറ മലമുകളിലാണ് മൃതദേഹം കണ്ടെത്തിയത്.

വൈകിട്ട് നാല് മണി വരെ കുട്ടി വീട്ടിൽ ഉണ്ടായിരുന്നു. പിന്നീട് കാണാതായതിനെ തുടർന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് മലമുകളിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/314090/Seventeen-year-old girl found dead after being burned)